സര്‍ക്കാര്‍ നിലപാടിന് വഴങ്ങി ഗവര്‍ണര്‍; പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ വായിച്ചു, നാടകീയ രംഗങ്ങള്‍

0



നിയമസഭ ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ച് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുന്നു. നിയമസഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന്് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമേന്തി മുദ്രവാക്യം വിളിച്ച് തടഞ്ഞു. ഗോ ബാക്ക് വിളികളുമായി ഉപരോധം സൃഷ്ടിച്ച പ്രതിപക്ഷാംഗങ്ങളെ വാച്ച് ആന്‍ഡ് വാര്‍ഡ് ബലം പ്രയോഗിച്ച് പിടിച്ചുമാറ്റി

വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സംരക്ഷണത്തില്‍ ഡയസിലെത്തിയ ഗവര്‍ണര്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. ഇതിനിടയില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രവാക്യം മുഴക്കി സഭ ബഹിഷ്‌കരിച്ചു. തുടര്‍ന്ന് സഭക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്

അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിഷേധം ഗവര്‍ണര്‍ വായിച്ചു. നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡികയാണ് ഗവര്‍ണര്‍ വായിച്ചത്. മുഖ്യമന്ത്രി ആവശ്യപ്പെട്ടതു കൊണ്ട് മാത്രം വായിക്കുകയാണെന്നും തനിക്ക് വിയോജിപ്പുണ്ടെന്നും പറഞ്ഞ ശേഷമാണ് ഗവര്‍ണര്‍ ഈ ഭാഗം വായിച്ചത്.


ഗവര്‍ണറും മുഖ്യമന്ത്രിയും ഭായി ഭായി ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആര്‍ എസ് എസ് ഏജന്റാണ് ഗവര്‍ണര്‍. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !