തിരുവനന്തപുരം: പൊലീസ് സ്‌റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശം. ഇക്കാര്യം വ്യക്തമാക്കി സിഐമാര്‍ക്ക് പൊലീസ് മേധാവി അറിയിപ്പു നല്‍കി.
പൊലീസ് സ്‌റ്റേഷനുകള്‍പോലുള്ള അതീവജാഗ്രതാ മേഖലയില്‍ സിനിമാ ചിത്രീകരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുകാരണവശാലും അനുവദിക്കാനാവില്ലെന്ന് പൊലീസ് മേധാവിയുടെ അറിയിപ്പില്‍ പറയുന്നു. എഡിജിപിമാര്‍ മുതല്‍ ജില്ലാ പൊലീസ് മേധാവിമാര്‍ വരെയുള്ളവരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞമാസം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയത് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരുന്നു. ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളുംകൊണ്ട് സ്‌റ്റേഷന്‍പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്‌റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി.
പൊലീസുകാര്‍ ചലച്ചിത്ര താരങ്ങളോടൊത്ത് ചിത്രമെടുക്കാന്‍ മത്സരിച്ചതോടെ പരാതിയുമായി വന്നവര്‍ ആരെ സമീപിക്കണമെന്ന ആശയക്കുഴപ്പത്തിലായി. ഇക്കാര്യങ്ങള്‍കൂടി കണക്കിലെടുത്താണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !