ഹിബ ഏഷ്യയുമായി സഹകരിച്ച് പെൻറിഫ് നടത്തുന്ന രണ്ടാമത് മെഡിക്കൽ ക്യാമ്പും, പെൻറിഫ് സംഘടിപ്പിക്കുന്ന മൂന്നാമത് മെഡിക്കൽ ക്യാമ്പുമാണ് ഇത്. രാവിലെ 8 മണിക്ക് ആരംഭികുന്ന ക്യാമ്പ് വൈകീട്ട് 3 മണി വരെ തുടരും. ജീവിത ശൈലി രോഗങ്ങൾ ക്രമാതീതമായി വർധിച്ചു വരുന്ന ഇന്നത്തെ പ്രവാസി സാഹചര്യത്തിൽ രോഗങ്ങൾ പ്രാരംഭ ദിശയിൽ കണ്ടെത്തി വേണ്ട ചികിത്സയും, ബോധവത്കരണവും നടത്തുക എന്ന പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടത്തുന്നത്.
പ്രഷർ, ഷുഗർ, കൊളസ്ട്രോൾ, ഇ. സി. ജി, ആൽബമിൻ, രക്തഗ്രൂപ് നിര്ണയണം തുടങ്ങിയ പരിശോധനകൾ തികച്ചും സൗജന്യമായാണ് ക്യാമ്പിൽ നൽകപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ജിദ്ദയിലെ കലാ - കായിക, സാമൂഹിക – സാസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായ പെൻറിഫ് ആരോഗ്യ മേഖലയിൽ നടത്തുന്ന മൂന്നാമത് ക്യാമ്പാണ് ഇത്.
ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിന് 055 212 2879 , 050 939 2752 , 053 524 9251, 050 955 1239 എന്നീ നമ്പറുകളില് ബന്ധപെടണമെന്ന് സംഘാടകര് അറിയിച്ചു.
പത്രസമ്മേളനത്തില് പെൻറിഫ് ഭാരവഹികളായ ബിഷർ. പി. കെ - താഴേക്കോട്, നാസർ ശാന്തപുരം, അബ്ദുൽ മജീദ്. വി. പി, മുസ്തഫ കോഴിശ്ശേരി, ഹിബ ഏഷ്യ ഹെൽത്ത് കെയർ ഗ്രൂപ്പ് പ്രതിനിധികളായ അയ്യൂബ് മുസ്ലിയാരകത്ത്, പ്രിൻസ് വർഗീസ് എന്നിവർ പങ്കെടുത്തു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !