വില്‍പ്പനയ്ക്കായി എത്തിച്ച പാല്‍ പായ്ക്കറ്റ് മോഷ്ടിച്ച പോലീസുകാരനെ കുടുക്കി സോഷ്യല്‍ മീഡിയ. പോലീസുകാരന്റെ മോഷണ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് പോലീസുകാരന്റെ ക്രൂരത.
ജനുവരി 19 ന് പുലര്‍ച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ പോലീസുകാരന്‍ മോഷ്ടിച്ചത്. പോലീസ് ജീപ്പ് നിര്‍ത്തി പോലീസുകാരന്‍ പെട്ടികളില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച പാല്‍ എടുക്കുന്നത് വീഡിയോയില്‍ കാണാം. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാള്‍ പോലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.
#WATCH Policeman seen stealing packets of milk in Noida, Uttar Pradesh, yesterday. (Source: CCTV footage) pic.twitter.com/elszjwbyA1— ANI UP (@ANINewsUP) January 20, 2020
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പോലീസുകാരന്റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !