മലപ്പുറം: നിലമ്ബൂരിലെ പ്രളയ പുനരധിവാസവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ല കളക്ടറുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.വി അന്‍വര്‍ എംഎല്‍എ. റീബില്‍ഡ് നിലമ്ബൂരിനെതിരെ അടിസ്ഥാനരഹിതമായ വിമര്‍ശനം ഉന്നയിച്ച കളക്ടര്‍ക്ക് എതിരെ മാനനഷ്ടത്തിന് നോട്ടീസ് നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി.
ചെമ്ബന്‍ കൊല്ലിയിലെ വീട് നിര്‍മാണം തടയില്ലെന്ന് പറഞ്ഞ എംഎല്‍എ കഴിഞ്ഞ ദിവസത്തേത് പ്രതീകാത്മക സമരം ആയിരുന്നുവെന്നും വിശദീകരിച്ചു. പക്ഷേ, വീടുകള്‍ കവളപ്പാറയിലെ ആദിവാസികള്‍ക്ക് നല്‍കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നു. റീബില്‍ഡ് നിലമ്ബൂര്‍ ഒരു ഭൂമിയിടപാട് നടത്തുന്നുവെന്ന കളക്ടറുടെ ആരോപണം അന്‍വര്‍ തള്ളി.
ഇതുവരെ 4.57 ഏക്കര്‍ ഭൂമിയുടെ വാഗ്ദാനമാണ് റീബില്‍ഡ് നിലമ്ബൂരിന് ലഭിച്ചിരിക്കുന്നത്. ഈ സ്ഥലമെല്ലാം വിവിധ മേഖലകളിലായി ചിതറിക്കിടക്കുന്നതാണ്. ഇവയെല്ലാം വാഗ്ദാനം ചെയ്ത ആളുകളുടെ പേരില്‍ തന്നെയാണ് ഇപ്പോഴുമെന്നും അന്‍വര്‍ വ്യക്തമാക്കി. രാഷ്ട്രീയക്കാരെ പോലെയല്ല, കളക്ടര്‍ എന്നും അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച കളക്ടര്‍ക്ക് എതിരെ അടുത്തദിവസം തന്നെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.
ജനകീയ കൂട്ടായ്മയുടെ കീഴില്‍ നിര്‍മിക്കുന്ന മൂന്ന് വീടുകളുടെ താക്കോല്‍ ഈ മാസം കൈമാറുമെന്നും അന്‍വര്‍ വിശദീകരിച്ചു. 26 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. 247 വീടുകള്‍ നിര്‍മിക്കാനുള്ള സ്പോണ്‍സര്‍മാരും തയ്യാറാണ്. റീബില്‍ഡ് നിലമ്ബൂരിന്‍റെ ബാങ്ക് അക്കൗണ്ടില്‍ ഇപ്പോള്‍ 23 ലക്ഷത്തി 90 ആയിരത്തി 768 രൂപയാണ് ഉള്ളതെന്നും അന്‍വര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !