ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി,ദേശീയ തലത്തില്‍ സമ്മിശ്ര പ്രതികരണം

0




കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് കേരളത്തില്‍ ഹര്‍ത്താലായി മാറിയപ്പോള്‍ ദേശീയ തലത്തില്‍ സമ്മിശ്ര പ്രതികരണം.ബംഗാളില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമായിരുന്നു. ഒഡീഷയില്‍ സമരക്കാര്‍ ദേശീയ പാത16 ഉപരോധിച്ചു. ഡല്‍ഹിയില്‍ തൊഴിലാളി സംഘടനകള്‍ ഷഹീന്‍ ബാഗില്‍ നിന്ന് ഐ ടി ഒ യിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയും, വിവിധ ആവശ്യങ്ങളുന്നയിച്ചും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് ദേശവ്യാപകമായി വലിയ ചലനമുണ്ടാക്കിയില്ല.പശ്ചിമ ബംഗാളില്‍ പണിമുടക്ക് ഏറെക്കുറെ പൂര്‍ണ്ണമാണ്. നോര്‍ത്ത് 24 പര്‍ഗനാസിലും ഹൗറയിലും സമരക്കാര്‍ തീവണ്ടികള്‍ തടഞ്ഞു.പഞ്ചാബിലെ അമൃത്സറിലും സമരക്കാര്‍ ട്രെയിന്‍ തടഞ്ഞു.വ്യവസായ കേന്ദ്രങ്ങളില്‍ ഹാജര്‍ നില കുറവാണ്.മാരാഷ്ട്രയില്‍ പണിമുടക്കിനനുകൂല നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെങ്കിലും വ്യവസായശാലകളും കടകമ്ബോളങ്ങളും തുറന്ന് പ്രവര്‍ത്തിച്ചു.മുംബൈ ബിപിസിഎല്ലില്‍ തൊഴിലാളികള്‍ പണിമുടക്കി.

കര്‍ണാടകയില്‍ കുടകില്‍ കര്‍ണാടക ആര്‍ ടി സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. കലബുര്‍ഗിയില്‍ സമരക്കാര്‍ ബസുകള്‍ തടഞ്ഞു. ബെംഗളൂരു നഗരത്തില്‍ ജനജീവിതം സാധാരണ നിലയിലായിരുന്നു.രാജ്യ തലസ്ഥാനമായ ഡല്‍ഹിയെ സമരം ബാധിച്ചില്ല.കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ബാങ്കുകളുമടക്കം ഓഫീസുകള്‍ പതിവ് പോലെ പ്രവര്‍ത്തിച്ചു.


ഡല്‍ഹി കേരള ഹൗസിലെ ഒരു വിഭാഗം ജീവനക്കാര്‍ പണിമുടക്കി.രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പണിമുടക്കനുകൂലികള്‍ പ്രകടനം നടത്തി.ഇടതുപക്ഷ തൊഴിലാളി സംഘടനകള്‍ക്ക് പുറമേ ഐഎന്‍ടിയുസിയും പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നു.അതേസമയം സംഘപരിവാറിന്‍റെ തൊഴിലാളി സംഘടനയായ ബിഎംഎസ് കേന്ദ്രസര്‍ക്കാരിന്‍റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിലാണെങ്കിലും പണിമുടക്കില്‍ നിന്നും വിട്ടുനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്.മോദിയുടേയും അമിത് ഷായുടേയും നയങ്ങള്‍ തൊഴിലില്ലായ്മയിലേക്ക് രാജ്യത്തെ എത്തിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !