മാതൃഭൂമി ചാനൽ ചർച്ചയിൽ നിന്ന് ബിജെപി പ്രതിനിധി സന്ദീപ് വാര്യരെ ഇറക്കിവിട്ട് അവതാരകൻ. പ്രൈം ടൈം ഡിബേറ്റിൽ നിന്നാണ് സന്ദീപ് വാര്യരോട് ഇറങ്ങിപ്പോകാൻ അവതാരകനായ വേണു നിർദേശിച്ചത്.
മനുഷ്യശൃംഖലയിൽ പങ്കെടുത്ത മുസ്ലീം ലീഗ് നേതാവിനെ പുറത്താക്കിയ നടപടിയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. ഇതിനിടെ ഇടവേളയിലേക്ക് പോകണമെന്ന് പറഞ്ഞ വേണുവിനോട് ഇടവേളയാണ് നിങ്ങൾക്ക് നല്ലത് എന്നായിരുന്നു സന്ദീപിന്റെ പരിഹാസം
മാന്യമായി സംസാരിക്കണമെന്നും അല്ലെങ്കിൽ ഇറങ്ങിപ്പോകണമെന്നും വേണു ഇതിനോട് പ്രതികരിച്ചു. സൗകര്യമുണ്ടെങ്കിൽ ഇരുന്നാൽ മതിയെന്നും ബിജെപി പ്രതിനിധിയോട് വേണു പറഞ്ഞു. ഇടവേളക്ക് ശേഷം വേണു നേരെ എ എ റഹീമിലേക്കാണ് ചർച്ച കൊണ്ടുപോയത്.
ഇതോടെ വേണു തന്നെ കുറച്ചു ദിവസങ്ങളായി അപമാനിക്കകുയാണെന്നും മാന്യതയില്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് വാര്യർ പറഞ്ഞു. വേണു പ്രസ്താവന പിൻവലിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. എന്നാൽ ഒരു വാക്ക് പോലും പിൻവലിക്കില്ലെന്ന് വേണു വ്യക്തമാക്കിയതോടെ സന്ദീപ് വാര്യർ ഇറങ്ങിപ്പോകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !