പല രസകരമായ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവാറുണ്ട്. ഇതില്‍ കൂടുതലും കുട്ടികളുടെ കുസൃതി നിറഞ്ഞ വീഡിയോകള്‍ ആയിരിക്കും. അത്തരത്തിലൂള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം പിടിച്ചത്. സ്‌കൂള്‍ അസംബ്ലിയില്‍ നിന്ന്‌കൊണ്ടുള്ള ഒരു കൊച്ചുകുട്ടിയുടെ രസകരമായ രംഗമാണ് വീഡിയോയിലുള്ളത്.
ഒരു വരിയുടെ മുന്‍പില്‍ നില്‍ക്കുന്ന കൊച്ചുമിടുക്കന്‍ ഭക്തിപൂര്‍വം കൈകൂപ്പി പ്രാര്‍ഥന പാടുകയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നും. എന്നാല്‍ ഒന്നൂടെ ശ്രദ്ധിച്ചാല്‍ അവന്റെ ചുണ്ടില്‍ ഒരു കോലുമിഠായി കാണാം.
പ്രാര്‍ഥനയ്ക്കിടയില്‍ കൂപ്പിയ കൈയ്യില്‍ മിഠായി ഒളിപ്പിച്ചാണ് അവന്‍ നില്‍ക്കുന്നത്. പാട്ടിനിടയില്‍ ഒരു ഗ്യാപ് കിട്ടിയാലുടന്‍ മിഠായി നുണയുകയും ചെയ്യുന്നുണ്ട്. പക്ഷേ അതിന്റെ വല്യഭാവമൊന്നും കക്ഷിയുടെ മുഖത്ത് വരുന്നതേയില്ല. കട്ട സീരിയസായാണ് പ്രാര്‍ഥന.
ഐഎസ് ഓഫീസറായ അവനീഷ് ശരണാണ് 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആര്‍ക്കും പെട്ടെന്ന് മനസിലാകും എന്നും വിഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചിട്ടുണ്ട്. വിഡിയോ ട്വിറ്റര്‍ ഏറ്റെടുക്കുകയായിരുന്നു. ഇതൊക്കെ ചെയ്യാത്ത ആരാണ് ഉള്ളതെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
One can easily relate to this. 🤩😍 pic.twitter.com/ztNE1p6nD6— Awanish Sharan (@AwanishSharan) January 24, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !