ന്യൂസിലാൻഡിൽ ചരിത്രം കുറിച്ച് ഇന്ത്യ; മൂന്നാം ടി20 യിൽ സൂ​പ്പ​ര്‍ ഓ​വ​ര്‍ ത്രി​ല്ല​റി​ല്‍ ഇ​ന്ത്യ​യ്ക്ക് ജ​യം, പരമ്പര

0





  • സൂപ്പര്‍ ഓവറില്‍ രോഹിത് ശര്‍മ്മയുടെ സൂപ്പര്‍ സിക്‌സറുകള്‍! 
  • ന്യൂസിലാന്‍ഡിനെതിരായ ടി 20 പരമ്ബര ഇന്ത്യയ്ക്ക്; 
  • ഹാമില്‍ട്ടണില്‍ ഇന്ത്യന്‍ വിജയം ഹിറ്റ്മാന്‍ ഷോയില്‍; 
  • അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരം ടൈയില്‍ കലാശിച്ചതോടെ സൂപ്പര്‍ ഓവറില്‍ എത്തി; 
  • 18 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കായി ഓവറിലെ അഞ്ചും ആറും പന്തില്‍ സിക്‌സ് അടിച്ചു രോഹിത് ശര്‍മ്മ; 
  • വില്യംസണിന്റെ പോരാട്ടം പാഴായതോടെ കിവീസിന് തോല്‍വി



ഹാ​മി​ല്‍​ട്ട​ണ്‍: സൂ​പ്പ​ര്‍ ഓ​വ​ര്‍ ത്രി​ല്ല​റി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ തോ​ല്‍​പ്പി​ച്ച്‌ ഇ​ന്ത്യ ട്വ​ന്‍റി-20 പ​ര​മ്ബ​ര നേ​ടി. സൂ​പ്പ​ര്‍ ഓ​വ​റി​ലെ അ​വ​സാ​ന ര​ണ്ടു പ​ന്തും സി​ക്സ​ര്‍ പ​റ​ത്തി​യ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്.

സൂ​പ്പ​ര്‍ ഓ​വ​റി​ല്‍ ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി​യി​രു​ന്ന​ത് 18 റ​ണ്‍​സ്. അ​വ​സാ​ന ര​ണ്ടു ബോ​ളി​ല്‍ വി​ജ​യ​ല​ക്ഷ്യം 10 റ​ണ്‍​സ്. ക്രീ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഹി​ത് ശ​ര്‍​മ കി​വീ​സ് പേ​സ​ര്‍ ടിം ​സൗ​ത്തി​യെ ര​ണ്ടു ത​വ​ണ ബൗ​ണ്ട​റി​ക്ക് മു​ക​ളി​ലൂ​ടെ പാ​യി​ച്ച്‌ ഇ​ന്ത്യ​യ്ക്ക് ജ​യ​വും പ​ര​മ്ബ​ര​യും സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത്താ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്‌. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റി​ന് 179 റ​ണ്‍​സ് നേ​ടി. ജ​യ​മു​റ​പ്പി​ച്ച്‌ മു​ന്നേ​റി​യ കി​വീ​സി​നെ അ​വ​സാ​ന ഓ​വ​റി​ല്‍ ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ഷ​മി​യാ​ണ് ടൈ​യി​ല്‍ പി​ടി​ച്ചു​കെ​ട്ടി​യ​ത്. അ​വ​സാ​ന പ​ന്തി​ല്‍ റോ​സ് ടെ​യ് ല​റെ ക്ലീ​ന്‍ ബൗ​ള്‍​ഡ് ചെ​യ്താ​ണ് ഷ​മി ഇ​ന്ത്യ​യെ തോ​ല്‍​വി​യി​ല്‍ നി​ന്നും ര​ക്ഷി​ച്ച​ത്.


65 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് ശ​ര്‍​മ​യാ​ണ് ഇ​ന്ത്യ​യ്ക്കാ​യി തി​ള​ങ്ങി​യ​ത്. വി​രാ​ട് കോ​ഹ്ലി 38 റ​ണ്‍​സ് നേ​ടി. 95 റ​ണ്‍​സ് നേ​ടി​യ കെ​യ്ന്‍ വി​ല്യം​സ​ണി​ന്‍റെ ത​ക​ര്‍​പ്പ​ന്‍ ഇ​ന്നിം​ഗ്സാ​ണ് കി​വീ​സി​ന് തു​ണ​യാ​യ​ത്. അ​വ​സാ​ന ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ല്‍ വി​ല്യം​സ​ണെ ഷ​മി വീ​ഴ്ത്തി​യ​തും ഇ​ന്ത്യ​യ്ക്ക് തു​ണ​യാ​യി.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !