പൗരത്വ നിയമഭേദഗതിക്കെതിരായ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷ വർധിപ്പിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്ക് ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി രാജ്ഭവനും പരിസരവും പ്രത്യേക സുരക്ഷാ മേഖലയാക്കി മാറ്റി
സുരക്ഷക്കായി മാത്രം അമ്പതോളം ഉദ്യോഗസ്ഥർ ഇനിമുതൽ ഗവർണറെ അനുഗമിക്കും. നേരത്തെ ഇസഡ് കാറ്റഗറിയിലായിരുന്നു ഗവർണറുടെ സുരക്ഷ. പൗരത്വ നിയമഭേദഗതി അനുകൂല പ്രസ്താവനകളെ തുടർന്ന് ഗവർണർക്കെതിരെ പലയിടങ്ങളിലും പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ വർധിപ്പിച്ചത്
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !