ഗുജറാത്ത് കലാപത്തിൽ പ്രതികളായ പതിനാല് പേർക്ക് സുപ്രീം കോടതിയുടെ ജാമ്യം. ഗുജറാത്തിൽ പ്രവേശിക്കരുത്, സാമൂഹികവും ആത്മീയവുമായ സേവനങ്ങളിൽ ഏർപ്പെടണമെന്നുമുള്ള ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്
ജാമ്യം അനുവദിച്ച കുറ്റവാളികൾ സമൂഹികവും ആത്മീയപരവുമായ സേവനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മധ്യപ്രദേശിലെ ജബൽപൂർ, ഇൻഡോർ ജില്ലാ നിയമ അധികൃതർ ശ്രദ്ധിക്കണം. സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി ഇവരുടെ പെരുമാറ്റത്തെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയും വേണം.
2002 ലെ ഗുജറാത്ത് വംശീയ ഹത്യയിൽ സർദാർപൂര ഗ്രാമത്തിൽ 33 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതികളാണിവർ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !