![]() |
| മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തുന്ന 24 മണിക്കൂർ സത്യാഗ്രഹം കാടാമ്പുഴ ബസ് സ്റ്റാൻ്റിൽ ജില്ലാ പ്രസിഡൻ്റ് അൻവർ മുളളമ്പാറ ഉദ്ഘാടനം ചെയ്യുന്നു |
കാടാമ്പുഴ:ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ മാറാക്കര പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് ഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തുന്ന 24 മണിക്കൂർ സത്യാഗ്രഹത്തിന് തുടക്കമായി. യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് അൻവർ മുള്ളമ്പാറ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി അധ്യക്ഷത വഹിച്ചു.സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡൻ്റ് കുറുക്കോളി മൊയ്തീൻ, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ബഷീർ രണ്ടത്താണി, ഒ.കെ. സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, അബു ഹാജി കാലൊടി,എൻ.കെ. ഹഫ്സൽ റഹ്മാൻ, അഡ്വ.പി.പി.ഹമീദ്,ടി.ഷാജഹാൻ, പി.വി.നാസി ബുദ്ദീൻ,ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, ട്രഷറർ ജംഷാദ് കല്ലൻ, ഭാരവാഹികളായ സിയാദ് എൻ ,ഫൈസൽ കെ.പി, അഡ്വ.എ.കെ സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട് , സിദ്ദീഖ് കരിങ്കപ്പാറ, ഷാഹുൽ ഹമീദ് വി.കെ, അഷ്റഫ് പട്ടാക്കൽ എന്നിവർ പ്രസംഗിച്ചു.
സത്യാഗ്രഹ സമരം ഇന്ന്. വൈകുന്നേരം 6.30 ന് പൊതുസമ്മേളനത്തോടെ സമാപിക്കും. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ,അബ്ദുറഹ്മാൻ രണ്ടത്താണിസി. ഹരിദാസ് ,പി.സുരേന്ദ്രൻ, വി.മധുസൂദനൻ, വെട്ടം ആലിക്കോയ, കെ.എം.ഗഫൂർ,വി.ആർ അനൂപ് ശരീഫ് കുറ്റൂർ, എൻ.കെഅഫ്സൽ റഹ്മാൻ, വി.കെ.എം.ഷാഫി, മുനീർ ഹുദവി തുടങ്ങിയവരും രാഷ്ട്രീയ മത സംഘടനാ രംഗത്തെ പ്രമുഖരും പ്രസംഗിക്കും 'മതേതര ഇന്ത്യയുടെ ശബ്ദമാവുക' എന്ന പ്രമേയത്തിൽ പഞ്ചായത്ത് കമ്മിറ്റി 20 വാർഡിലും സംഘടിപ്പിച്ച ഹിന്ദുസ്ഥാൻ ഹമാര ക്യാമ്പയിൻ്റെ സമാപനം കൂടിയാണ് സത്യാഗ്രഹം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !