ഹയ്യ് സാമറിൽ വെച്ച് നടന്ന പരിപാടി എസ്.ഐ. സി. സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ ഉത്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ അധ്യക്ഷത വഹിച്ചു.
ക്യാമ്പ് അമീർ മുസ്തഫ ബാഖവിയുടെ ഉല്ബോധനത്തോടെ ആരംഭിച്ച പരിപാടിയുടെ ആദ്യ സെഷനിൽ ‘യുവതയെ വഴി തെറ്റിക്കുന്ന യുക്തിവാദം’ എന്ന വിഷയത്തിൽ നജ്മുദ്ധീൻ ഹുദവി കൊണ്ടോട്ടി ക്‌ളാസ് എടുത്തു. യുക്തിവാദത്തെയും നിരീശ്വര വാദത്തെയും നേരിടാനുള്ള ഏറ്റവും വലിയ പ്രതിരോധം വിശുദ്ധ ഖുർആൻ ആണെന്നും വിശുദ്ധ ഖുർആനിന്റെ വെളിച്ചം വീടുകളിൽ സജീവമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്നുള്ള സെഷനുകളിൽ ‘മരുമരങ്ങളുടെ മർമ്മരം’ എന്ന വിഷയത്തിൽ എസ്.ഐ.സി. സൗദി നാഷണൽ കമ്മിറ്റി വർക്കിംഗ് സെക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവിയും ‘ആത്മ വിചിന്തനം’ എന്ന വിഷയത്തിൽ മുസ്തഫ ബാഖവി ഊരകവും ക്‌ളാസ് എടുത്തു. എം.സി. സുബൈർ ഹുദവി എസ്. ഐ. സി യുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി.
റാസിൻ ബഷീറും സംഘവും അവതരിപ്പിച്ച ഖവ്വാലി സദസ്സ് ഏറെ ആസ്വദിച്ചു. വിദ്യാർത്ഥികളുടെ സ്കൗട് പരിപാടിയും ശ്രദ്ധേയമായിരുന്നു.സി.എച്ച്. നാസർ, സൽമാനുൽ ഫാരിസ്, ഷബീർ മോളൂർ, മാസ്റ്റർ മുഹമ്മദ് റയാൻ, മാസ്റ്റർ ഫാദി മുഹിയുദ്ധീൻ എന്നിവർ ഗാനങ്ങൾ ആലപിച്ചു.തത്സമയം ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനം നൽകിയത് സദസ്യർക്കു വേറിട്ട അനുഭവമായിരുന്നു.എസ് .ഐ. സി യുടെ കീഴിൽ നടന്നു വരുന്ന വിവിധ കോഴ്‌സുകളിൽ വിജയം നേടിയവർക്ക് പ്രത്യേക സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.
വിഖായ വളണ്ടിയർമാരുടെ മികച്ച സേവനം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ഏറെ സഹായകമായി.എസ് .ഐ. സി. ചെയർമാൻ മുജീബ് റഹ്മാനി മൊറയൂർ സമാപന സന്ദേശം നൽകി.അബുബക്കർ ദാരിമി ആലമ്പാടി, അലി മൗലവി നാട്ടുകൽ, സൈനുൽ ആബിദീൻ തങ്ങൾ, സുബൈർ ഹുദവി കൊപ്പം, നൗഷാദ് അൻവരി മോളൂർ, മുസ്തഫ ഫൈസി ചേരൂർ, , അൻവർ ഹുദവി, ഗഫൂർ പട്ടിക്കാട്, ഇസ്മായിൽ മുണ്ടക്കുളം, എൻ. പി. അബുബക്കർ ഹാജി, ഉസ്മാൻ എടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
റഷീദ് മണിമൂളി ഖിറാഅത് നടത്തി. എസ്. ഐ. സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും വർക്കിങ് സെക്രട്ടറി ജാബിർ നാദാപുരം നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !