വയനാട്: മുട്ടില്‍ ഡബ്ല്യുഒവിഎച്‌എസ്‌എസ് സ്‌കൂളിലെ പെണ്‍കുട്ടികളുടെ ബാത്‌റൂമില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഎച്ച്‌എസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഫാത്തിമ നസീലയെയാണ് (17) ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കബളക്കാട് മുളപറമ്ബ് അറയ്ക്കല്‍ ഹംസ-റംല ദമ്ബതികളുടെ മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നസീല. അതേസമയം വിദ്യാര്‍ത്ഥിനി 12.45 വരെ ക്ലാസില്‍ ഉണ്ടായിരുന്നതായി സഹപാഠികള്‍ പറഞ്ഞു. ഉച്ച കഴിഞ്ഞ് വിദ്യാര്‍ത്ഥിനിയെ കാണാതായതിനെ തുടര്‍ന്ന് നടന്ന പരിശോധനയിലാണ് ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
അതേസമയം മരണകാരണം വ്യക്തമല്ല. ഫോറന്‍സിക് വിദഗ്ധര്‍ പരിശോധിക്കുമെന്ന് ഡിഎംഒ അറിയിച്ചു. സ്ഥലത്ത് പോലീസും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !