ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. സുരക്ഷാസേന വധിച്ച മൂന്നു ഭീകരരും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ ആണെന്നാണ് റിപ്പോര്‍ട്ട്. ഷോപിയാന്‍ മേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.
ഭീകരര്‍ തമ്ബടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ സേനയ്ക്കു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സേന മൂന്നു ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരെ തിരിച്ചറിഞ്ഞു. ഒരു ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പിഡിപി എംഎല്‍എ അജാജ് മിറിന്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദില്‍ ഷേഖ്. 2018 ലായിരുന്നു ഈ സംഭവം.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !