ജെ പി നഡ്ഡയെ ബിജെപി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തു. ഡൽഹി നടന്ന യോഗത്തിൽ ഐക്യകണ്‌ഠേനയാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുത്തത്. തിങ്കളാഴ്ച നാല് മണിയോടെ അദ്ദേഹം ചുമതലെടുക്കും.
അഞ്ച് വർഷം അധ്യക്ഷ സ്ഥാനത്തിരുന്ന അമിത് ഷായുടെ ഒഴിവിലേക്കാണ് നഡ്ഡയുടെ നിയമനം. രാവിലെ 10 മണിക്ക് ആരംഭിച്ച നടപടിക്രമങ്ങൾക്ക് ശേഷമാണ് നഡ്ഡയെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തത്. നഡ്ഡക്ക് വേണ്ടിയല്ലാതെ മറ്റാർക്ക് വേണ്ടിയും പത്രിക സമർപ്പിക്കപ്പെടാതിരുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്.
ആഭ്യന്തര മന്ത്രി അമിത് ഷാ, രാജ്‌നാഥ് സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വൈകുന്നേരം നാല് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന അനുമോദന സമ്മേളനം നടക്കും. ഇതിന് ശേഷമാകും അദ്ദേഹം ചുമതലയേറ്റെടുക്കുക.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !