കൊച്ചി: വിദ്യാര്‍ത്ഥിയെ കാറിടിച്ച് വീഴ്‍ത്തി ആക്രമിച്ച സംഭവത്തില്‍ കുസാറ്റില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി പ്രജിത്ത് കെ ബാബു, പ്രസിഡന്‍റ് രാഹുല്‍ പേരാളം ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ ആക്രമിച്ചെന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് നാലാം വര്‍ഷ ഇന്‍സ്ട്രുമെന്‍റേഷന്‍ വിദ്യാര്‍ഥി ആസില്‍ അബൂബക്കറിന് നേരെ ആക്രമണമുണ്ടായത്. എസ്‌എഫ്‌ഐ നേതാക്കളെയടക്കം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്ക് വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയാണ്. തലയിലടക്കം പരുക്കേറ്റ വിദ്യാര്‍ഥി കളമശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഏതാനും ദിവസം മുമ്ബ് ഹോസ്റ്റലില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും കുറ്റക്കാരായ രണ്ടുപേരെ പുറത്താക്കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നില്‍ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ സമരം തുടങ്ങിയതോടെ വിസി ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. വിസിയുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !