ന്യൂഡല്‍ഹി: പ്രമുഖ മലയാളി പ്രവാസി വ്യവസായിയും, ഹോളിഡേ ഗ്രൂപ് മേധാവിയുമായ സി.സി തമ്ബി അറസ്റ്റില്‍. ഒഎന്‍ജിസി അഴിമതിക്കേസിലാണ് അറസ്റ്റ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഡല്‍ഹിയില്‍ വെച്ച് തമ്ബിയെ അറസ്റ്റ് ചെയ്തത്.
1000 കോടിയിലേറെ രൂപയുടെ അഴിമതിയിടപാടില്‍ തമ്ബിക്ക് പങ്കുണ്ടെന്നാണ് കേസ്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹിയിലേക്ക് വിളിച്ചു വരുത്തിയാണ് തമ്ബിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഓഫീസിലാണ് ഉള്ളത്. ഇന്നലെ രാത്രിയാണ് തമ്ബിയെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തിയത്.
റോബര്‍ട്ട് വാദ്രയുടെ അടുത്ത ബിസിനസ് പങ്കാളിയായി അറിയപ്പെടുന്ന സി.സി തമ്ബി, വാദ്രയുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളുടെ പേരില്‍ നേരത്തെയും ഇ.ഡിയുടെ ചോദ്യം ചെയ്യലിന് വിധേയനായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !