തിരുവനന്തപുരം: തിരുവനന്തപുരത്ത് കിളിമാനൂരില്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൊരുന്തമണ്‍ പള്ളിമുക്ക് ആശാ നിവാസില്‍ ഷിജുവിന്‍റെ മകന്‍ അഭിനവിനെ(13) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
രക്ഷിതാക്കള്‍ തിരുവനന്തപുരത്ത് പോയി തിരിച്ച് വീട്ടിലെത്തിയപ്പോള്‍ മകനെ വീട്ടില്‍ കണ്ടില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോഴണ് വീടിന് സമീപത്തെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ അഭിനവിനെ കണ്ടെത്തിയത്. കിളിമാനൂര്‍ ഗവമ്‍മെന്‍റ് എച്ച് എസ് എസില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !