പത്തനംതിട്ട ജില്ലാ സംഗമം പതിനൊന്നാം വാര്‍ഷികം വെള്ളിയാഴ്ച

0

ജിദ്ദ: കഴിഞ്ഞ പതിനൊന്നു വർഷകാലം ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ   മേഖലകളിൽ സജീവ സാന്നിദ്ദ്യം വഹിച്ചു പോകുന്ന പത്തനംതിട്ട ജില്ലയിൽ  നിന്നുമുള്ള  പ്രവാസികളുടെ കൂട്ടായ്മയായ  പത്തനംതിട്ട ജില്ലാ സംഗമം {പി ജെ എസ്സ് }  പതിനൊന്നാം വാർഷികം ഈ വരുന്ന  വെള്ളിയാഴ്ച, (ഫെബ്രുവരി പതിന്നാല്) ഹറാസാത്തിലുള്ള സുമിത് ആഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.


ചടങ്ങിൽ പി ജെ എസ് അംഗവും കലാകാരനുമായിരുന്ന അന്തരിച്ച ഉല്ലാസ് കുറുപ്പിന്റെ സ്മരണാർത്ഥം വഷംതോറും ജിദ്ദയിലെ പശസ്ത കലാകാരന്മാർക്ക് നൽകി വരുന്ന അവാർഡിന് ഈ വര്ഷം അര്ഹനായിരിക്കുന്നത്‌  ജിദ്ദയിലെ പ്രശസ്ത ഗായകൻ ശ്രീ മിർസ ഷെരീഫ് ആണ്. 

കൂടാതെ അംഗങ്ങളുടെ കുട്ടികളെ വിദ്ദ്യാഭ്യാസ പരമായി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഏർപ്പെടുത്തിയിട്ടുള്ള പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി വിജയിച്ച കുട്ടികൾക്കു നൽകുന്ന ബെസ്ററ് സ്റ്റുഡൻറ് അവാർഡ് അക്ഷയ് വിലാസിന് നല്‍കും , പൊതുയോഗത്തില്‍ വിഷന്‍ രണ്ടായിരത്തി ഇരുപത്അവതരിപ്പിക്കും,തുടര്‍ന്ന് നടക്കുന്ന കലാസന്ധ്യയില്‍ ജിദ്ദയിലെ പ്രമുഖ നൃത്ത അദ്ധ്യപികമാർ അണിയിച്ചൊരുക്കിയ നൃത്തനൃത്യങ്ങൾ , ഒപ്പന, ജിദ്ദയിലെ പ്രശസ്ത ഗായകരും കൂടാതെ പി ജെ എസിലെ ഗായകരും ആലപിക്കുന്ന ഗാനങ്ങൾ, തുടർന്ന് പ്രൊഫഷണൽ നാടകരംഗത്തെ പ്രശസ്തിയാര്ജിച്ച മലയാള നാടക രചയിതാവ് ശ്രീ ഹേമന്ത കുമാർ രചിച്ച പി ജെ എസ്‌ അംഗം സന്തോഷ് കടമ്മനിട്ട സംവിധാനം ചെയ്‌ത്‌ പി ജെ എസിലെ തന്നെ കലാകാരൻമാർ അവതരിപ്പിക്കുന്ന നാടകം (കായംകുളം കൊച്ചുണ്ണി) എന്നിവ ഉണ്ടായിരിക്കുന്നതാണ്. 

പത്ര സമ്മേളനത്തില്‍ പ്രസിഡന്റ്‌ നൗഷാദ് അടൂര്‍ ,എബി കെ ചെറിയാന്‍ മാത്തൂര്‍ , ജയന്‍ നായര്‍ , മാത്യുതോമസ്‌, മനു പ്രസാദ്‌ ആറന്മുള , അനില്‍കുമാര്‍പത്തനംതിട്ട ,വറുഗീസ് ഡാനിയല്‍ , അലി തെക്കുതോട് , അയൂബ് പന്തളം എന്നിവര്‍ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !