റിയാദ്: ചരക്ക്, യാത്രാ രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കുന്ന ഹൈപ്പർലൂപ് അതിവേഗ ട്രയിൻ ഗതാഗത സംവിധാനം നടപ്പാക്കാൻ സൗദി ഒരുങ്ങുന്നു. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ റിയാദില്‍നിന്ന് 48 മിനിറ്റിനകം അബൂദബിയിലെത്താം. 46 മിനിറ്റിനുള്ളില്‍ റിയാദില്‍നിന്ന് ജിദ്ദയിലേക്കും 40 മിനിറ്റിനകം ജിദ്ദയില്‍നിന്ന് നിയോമിലേക്കും 28 മിനിറ്റിനുള്ളില്‍ റിയാദില്‍നിന്ന് ദമ്മാമിലേക്കും ജുബൈലിലേക്കും യാത്ര ചെയ്യാനാകും. ഇതേക്കുറിച്ച് പഠനം നടത്താനും പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാനും വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്‍ കമ്പനിയുമായി ഗതാഗത മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു.
ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഹൈപ്പര്‍ലൂപ് ട്രാക്ക് നിർമിച്ച് അതിലൂടെ ട്രെയിൻ ഒാടിക്കുന്നതാണ് പദ്ധതി. ഇതിനായി വിവിധ മേഖലകളെ കേന്ദ്രീകരിച്ച് വിശദമായ പഠനം നടത്തുമെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ലോകത്തെ പ്രമുഖ ഹൈപ്പര്‍ലൂപ് കമ്പനിയായ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ് വണ്ണുമായാണ് ഇതിനായി കൈകോർക്കുന്നത്. ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ് സൗദി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !