അബുദാബി: UAEയില്‍ ഇന്ത്യക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
UAE ആരോഗ്യ വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. നേരത്തെ രോഗം പിടിപെട്ടവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ഇന്ത്യക്കാരനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം, ഇയാളുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍ അറിയിച്ചു. ഇയാള്‍ നേരത്തെ തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന എട്ടാമത്തെ കൊറോണ കേസാണിത്.
യുഎഇയില്‍ കൊറോണയെ തുടര്‍ന്നു ചികിത്സയിലുണ്ടായിരുന്ന ചൈനീസ് സ്ത്രീ രോഗവിമുക്തി നേടിയതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐസിയുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, ഒരു തരത്തിലുള്ള ആശങ്കയും വേണ്ടയെന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും UAE ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !