തിരുവനന്തപുരം: വിമാന യാത്രയ്ക്കിടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ ലഗേജ് ബാഗില്‍ നിന്നും പണം നഷ്ടപ്പെട്ടു. ജയ്പൂറിലെ തന്റെ വീട്ടില്‍ നിന്നും ഡല്‍ഹിയിലെത്തി അവിടെ നിന്നും മറ്റൊരു എയര്‍ ഇന്ത്യ വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. കഴിഞ്ഞ ഒന്‍പതിനായിരുന്നു സംഭവം. വീട്ടിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന 75,000 രൂപ നഷ്ടപ്പെട്ടതായി അറിഞ്ഞത്. തുടര്‍ന്ന് വലിയതുറ സ്റ്റേഷനിലെത്തി അദ്ദേഹം പരാതി നല്‍കി. മോഷണത്തിന് കേസെടുത്തിട്ടുണ്ടെന്നും സി.സി.ടി.വി ദൃശ്യങ്ങള്‍ വിമാനത്താവളം അധികൃതരോട് ആവശ്യപ്പെട്ടിട്ടുവെന്നു വലിയതുറ സി.ഐ എസ്. അനില്‍കുമാര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !