ന്യൂഡല്‍ഹി: (www.mediavisionlive.in)വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 35 ആയി. ഇന്ന് മാത്രം എട്ടു പേരാണ് മരിച്ചത്. ബുധനാഴ്ച മരിച്ചവരുടെ എണ്ണം 27 മാത്രമായിരുന്നു. പലരും ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ മരണനിരക്ക് ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും വെടിയേറ്റാണ് മരിച്ചത്. കലാപത്തില്‍ ഇതുവരെ ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുത രമാണ്. പരിക്കേറ്റ് ജിബിടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവേദ ചൗധരി എന്ന യുവാവിന്റെ തലയില്‍ ഡ്രില്ലിംഗ് മെഷീന് തുളച്ചു കയറിയ നിലയിലായി രുന്നു. വിവേക് ചൗധരി എന്തു കൊണ്ടാണ് ആക്രമിക്കപ്പെട്ടതെന്ന് ഒരു വിവരവുമില്ലെന്നാണ് കുടുംബാംഗങ്ങള്‍ പറഞ്ഞു. വിവേക് പൂര്‍ണ സുഖം പ്രാപിച്ച് സംസാരിച്ചു തുടങ്ങിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂ.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !