മലയാളി വിദ്യാര്‍ത്ഥിനിക്ക് ഷാറൂഖിന്റെ സ്കോളര്‍ഷിപ്പ്

0

മുംബൈ: ദി ഷാരൂഖ് ഖാന്‍ ലാ ട്രോബ് യൂണിവേഴ്‌സിറ്റി സ്‌കോളര്‍ഷിപ്പ് സ്വന്തമാക്കി തൃശ്ശൂര്‍ സ്വദേശി ഗോപിക കൊട്ടന്‍തറയില്‍ ഭാസി. കാര്‍ഷിക മേഖലയിലെ പഠനത്തിനാണ് ഗോപിക സ്‌കോളര്‍ഷിപ്പ് നേടിയത്. മുംബൈയില്‍ വച്ചു നടന്ന ചടങ്ങില്‍ ഷാരൂഖ് ഗോപികയ്ക്ക് സ്‌കോളര്‍ഷിപ്പ് സമ്മാനിച്ചു.

രാജ്യത്തെ വിവിധഭാഗങ്ങളില്‍ നിന്നായി 800ഓളം വിദ്യാര്‍ഥികള്‍ അപേക്ഷിച്ചതില്‍ നിന്നാണ് മലയാളി വിദ്യാര്‍ഥിനി നേട്ടം സ്വന്തമാക്കിയത്. വിദ്യാഭ്യാസത്തില്‍ വിശ്വസിക്കുന്ന ആളാണ് താനെന്നും ഗോപികയുടെ അര്‍പ്പണബോധത്തെയും കഠിനാധ്വാനത്തെയും പ്രകീര്‍ത്തിക്കുന്നെന്നും ഗോപികയെ അഭിനന്ദിച്ചുകൊണ്ട് ഷാറൂഖ് പറഞ്ഞു. ലാ ട്രോബ് സര്‍വകലാശാലയില്‍ ഗവേഷണം ചെയ്യാനുള്ള മഹത്തരമായ അവസരമാണ് ഗോപികയെ തേടിയെത്തിയിരിക്കുന്നത്. ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് ഈ പെണ്‍കുട്ടി ഒരു മുതല്‍കൂട്ടാകട്ടെ, താരം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ ഉന്നമനത്തിനായുള്ള ഷാരൂഖിന്റെ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ലാ ട്രോബ് സര്‍വകലാശാല ഇത്തരത്തിലൊരു സ്കോളര്‍ഷിപ് അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് ഷാറൂഖിന്റെ പേരില്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യാന്‍ തുടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !