വളാഞ്ചേരി: കോട്ടപ്പുറം പൗരസമിതി സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 17 ന് തിങ്കൾ കോട്ടപ്പുറം ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമാവും
പ്രെഫ: അബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട് റജുല തുടങ്ങിയ ജനപ്രതിനിധികളും സാമുഹിക സാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. പ്രമുഖരായ 24 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. വിദേശ താരങ്ങൾ ഉൾപ്പെടെ പ്രമുഖ കളിക്കാർ ടൂർണ്ണമെൻറിൽ അണിനിരക്കും. ടൂർണമെന്റിന്റെ ലാഭവിഹിതത്തിൽ നിന്നും ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക് വിനിയോഗിക്കും. ഉദ്ഘാടന മൽസരത്തിൽ അൽ മിൻഹാൽ വളാഞ്ചേരിയും ജയ എഫ്.സി തൃശ്ശൂരും ഏറ്റുമുട്ടും.
വാർത്താ സമ്മേളനത്തിൽ ദീപക്ക് ( പൗരസമിതി പ്രസിഡണ്ട്), റിയാസ് എൻ.എസ്, റിയാസ് ബാബു, ജാഫർ റാഫി, സൈതാലിക്കുട്ടി ഹാജി തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !