പ്രവേശനം സൗജന്യം
ഹിറ്റ്ലറുടെ നേതൃത്വത്തിൽ ഒരു കോടിയിലേറെ മനുഷ്യരെ വംശഹത്യക്കിരയാക്കിയ ജർമനിയിലെ നാസി വാഴ്ചയുടെ പതനത്തിന്റെ 75-ാം വാർഷികം ആഘോഷിക്കാൻ ചലച്ചിത്രമേള നടത്തുന്നു.ഫെബ്രവരി 17, 18 (തിങ്കൾ, ചൊവ്വ ) തിയ്യതികളിൽ MES കോളേജ് ഓഡിറ്റോറിയത്തിലാണ് മേളനടക്കുന്നത്. MESവളാഞ്ചേരി യൂനിറ്റും, MES KVM കോളേജും സംയുക്തമായാണ് നാസി വിരുദ്ധ ഫിലിം ഫെസ്റ്റിവൽ നടത്തുന്നത്. ഹിറ്റ്ലറുടെ ഭീകരതയും നാസി വാഴ്ചയുടെ ആഘാതങ്ങളും തകർച്ചയും വരച്ചുകാട്ടുന്ന എട്ടു സിനിമകളാണ് തിയ്യേറ്ററിൽ പ്രദർശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി കോളേജിൽ സിനിമാ ചർച്ചകൾ,സംവാദങ്ങൾ, ചിത്രരചന, കവിതാ മത്സരം എന്നിവയും നടക്കും. മേള ഞായറാഴ്ച വൈകീട്ട് അഡ്വ: രശ്മിത രാമചനന്ദ്രൻ ഉദ്ഘാടനം ചെയ്യും.രാവിലെ 10 മണി മുതൽ വൈകീട്ട് 4 വരെയാണ് പ്രദർശനങ്ങൾ നടക്കുക.വാർത്താ സമ്മേളനത്തിൽDr.ഹാരിസ് kt
നൗഷാദ് നിയ, Akശരത് പ്രകാശ്,പ്രൊഫ C രാജേഷ്,അലി മൻസൂർ ഗുരുക്കൾ CH തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !