തിരുവനന്തപുരം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡിംഗ് സപ്പോർട്ടിംഗ് സ്റ്റാഫ് തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. ആരോഗ്യ വകുപ്പ് അധ്യക്ഷന്റെ കാര്യാലയത്തിലുള്ള ഇ-ഹെൽത്ത് പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റിൽ 18ന് രാവിലെ പത്തു മുതൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. ഡിപ്ലോമ/ ബി.എസ്‌സി/ എം.എസ്‌സി/ ബി.ടെക്/ എം.സി.എ (ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടർ സയൻസ്/ ഐ.ടി) യോഗ്യതയും ഹാർഡ്‌വെയർ & നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയവും വേണം. ഹോസ്പിറ്റൽ മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ & ഇംപ്ലിമെന്റേഷൻ പ്രവൃത്തി പരിചയം അഭികാമ്യം.
വിശദ വിവരങ്ങൾക്ക്: www.arogyakeralam.gov.in.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !