ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റു. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ കെ സുരേന്ദ്രനെ സ്വീകരിക്കാന്‍ നിരവധി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രവര്‍ത്തകരുടെ സ്വീകരണമേറ്റ് വാങ്ങി തുറന്ന ജീപ്പില്‍ റോഡ് ഷോ ആയാണ് പാര്‍ട്ടി ആസ്ഥാനത്തെത്തിയത്. അതേസമയം, കുമ്മനം രാജശേഖരന്‍, എം ടി രമേശ്, ശോഭാ സുരേന്ദ്രന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തില്ല.
ഫെബ്രുവരി 29 നകം സംസ്ഥാന ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നതാണ് കേന്ദ്രനിര്‍ദേശം. അതുകൊണ്ടു തന്നെ ഒരാഴ്ചക്കുള്ളില്‍ ഭാരവാഹികളെ തീരുമാനിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രനേതൃത്വവും ആര്‍എസ്എസുമായുളള വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും ഭാരവാഹി നിര്‍ണയം പൂര്‍ത്തിയാക്കുക. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം നേതാക്കളെത്തുമോയെന്നത് നിര്‍ണായകമാവും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !