തിരുനാവായയിൽ കർഷകൻ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

0

മലപ്പുറം: തിരുനാവായയിൽ കൃഷിയിടത്തിൽ മധ്യവയസ്‌കൻ മരിച്ച സംഭവത്തിൽ മരണകാരണം ഹൃദയാഘാതം എന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പൊള്ളലേറ്റത് വെയിലത്ത് കിടന്നതിനാലാണെന്നും റിപ്പോർട്ടിൽ പറയുന്നു. മരണകാരണം സൂര്യാതപമാണെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്.

43കാരനായ കുറ്റിയത്ത് സുധികുമാറിനെയാണ് കഴിഞ്ഞ ദിവസം പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറ് മണി മുതൽ ജോലിക്കാർക്കൊപ്പം സുധികുമാറും കൃഷിയിടത്തിൽ ജോലി ചെയ്തിരുന്നു. ഒൻപത് മണിയോടെ മറ്റുള്ളവർ ജോലി നിർത്തി തിരികെ കയറിയെങ്കിലും കൊയ്ത്ത് മെഷീനുമായി ബന്ധപ്പെട്ട് സുധികുമാർ ജോലി തുടർന്നു.

പിന്നീട് സുധികുമാറിനെ കാണാതായതോടെ മറ്റുള്ളവർ ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൃഷിയിടത്തിൽ വീണുകിടക്കുന്ന രീതിയിൽ സുധികുമാറിനെ കണ്ടെത്തിയത്.

ശരീരം പൊള്ളലേറ്റ് കരുവാളിച്ച നിലയിലായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ, മരണ കാരണം സൂര്യാതപം ഏറ്റതാണെന്ന് പറയാനാകില്ലെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !