ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിക്കുന്നു. ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള അവാർഡ് സ്വന്തമാക്കി. വൺസ് അപോൺ എ ടൈം ഇൻ എ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ബ്രാഡ് പിറ്റ് പുരസ്‌കാര അർഹനായത്.
ടോസ് സ്‌റ്റോറി 4 ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ദക്ഷിണ കൊറിയൻ പാരാസൈറ്റിന് മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ലഭിച്ചു. ബോങ് ജൂ ഹോയും ഹാൻ ജിൻ വോണുമാണ് തിരക്കഥ എഴുതിയത്.
മികച്ച അവലംബിത തിരക്കഥ ജോ ജോ റാബിറ്റിന് ലഭിച്ചു. തായ്ക വൈറ്റിറ്റിയാണ് തിരക്കഥ രചന നടത്തിയത്. ലിറ്റിൻ വിമൻ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ജാക്വിലിൻ ഡുറാൻ ഏറ്റുവാങ്ങി.
അമേരിക്കൻ ഫാക്ടറിയാണ് മികച്ച ഡോക്യൂമെന്ററി ചിത്രം. ലേണിംഗ് ടു സ്‌കേറ്റ് ബോർഡ് ഇൻ എ വാർസോൺ ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ പുരസ്‌കാരം സ്വന്തമാക്കി.
മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡോൺ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !