വാഹനാപകടം ; ഗായകന്‍ റോഷന്‍ കെ സെബാസ്റ്റ്യന് ഗുരുതര പരുക്ക്

0

കണ്ണൂര്‍ : തളാപ്പില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവ ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് ഗുരുതരമായി പരുക്കേറ്റു . കണ്ണൂര്‍ തളാപ്പില്‍ വെച്ച്‌ ഡിവൈഡര്‍ മറികടന്നെത്തിയ ലോറി റോഷന്‍ സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു .

ശനിയാഴ്ച ദേശീയപാതയില്‍ കണ്ണൂര്‍ തളാപ്പ് എകെജി ആശുപത്രിക്ക് മുന്നില്‍ വച്ചായിരുന്നു സംഭവം . റോഷനും സഹോദരന്‍ അശ്വിനും എറണാകുളത്ത് പരിപാടി അവതരിപ്പിക്കാനായി കാറില്‍ പോകുമ്ബോഴാണ് അപകടം ഉണ്ടായത് . അമിത വേഗതയില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന ലോറി ഡിവൈഡര്‍ മറികടന്ന് കാറിലിടിക്കുകയായിരുന്നു . ഇതിന് ശേഷം തൊട്ടടുത്ത കടയിലേക്ക് ലോറി പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത് .

തലയ്ക്ക് സാരമായി പരുക്കേറ്റ റോഷനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടനില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അശ്വിനും ഗുരുതര പരുക്കുണ്ട് . സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു .

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !