ന്യൂനപക്ഷ സംരക്ഷണത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യില്ല: രമേശ് ചെന്നിത്തല

0

ജിദ്ദ: ന്യൂനപക്ഷ സംരക്ഷണത്തിൽ കോൺഗ്രസ് വിട്ടുവീഴ്ച്ച ചെയ്യില്ല ,   കോൺഗ്രസ് ഉള്ളിടത്തോളം ന്യൂന പക്ഷ സംരക്ഷണം ഉണ്ടാകും, അവസാനത്തെ കോൺഗ്രസുകാരന്റെ ശവത്തിൽ ചവിട്ടി മാത്രമേ ഇവിടെ മത രാഷ്ട്രം സ്ഥാപിക്കാൻ കഴിയൂ എന്ന് പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല പറഞ്ഞു.   

ഓ ഐ സി സി ജിദ്ദ റീജ്യണൽ കമ്മിറ്റിയുടെ 136 ആമത് വാർഷികത്തോടനുബന്ധിച്ച് ജിദ്ദയിലെ തൊണ്ണൂറോളം സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റിൽ  പ്രതിനിധികളുടെ ചോദ്യങ്ങൾക്കുത്തരം നൽകി കൊണ്ട് സംസാരിക്കുകയായിരുന്നു  പ്രതിപക്ഷ നേതാവ്. 

എല്ലാ സംഘടന പ്രതിനിധികൾക്കും പരിചയപ്പെടുവാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം കൊടുത്തു.  എല്ലാറ്റിനും ചുരുങ്ങിയ സമയത്തിൽ രമേശ് ചെന്നിത്തല മറുപടി പ്രസംഗം നടത്തി.
ഈ പുണ്യ ഭൂമിയിൽ ജോലിചെയ്യുന്ന നിങ്ങൾ അനുഗ്രഹീതരാണ്.  ജിദ്ദ സമൂഹത്തിലെ എല്ലാ പ്രതിനിധികളും ഇങ്ങിനെ എന്റെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിച്ചേർന്നതിലും നിങ്ങളെയൊക്കെ കാണാൻ കഴിഞ്ഞതിലും അതിയായ സന്തോഷം ഉണ്ട്. മലയാളികളുടെ ഐക്യ ബോധത്തിലും ജോലിയിലുള്ള ആത്മാർത്ഥതയിലും അഭിമാനിക്കുന്നു.

മതേതര ഐക്യത്തിന് വേണ്ടി കോൺഗ്രസ് പല സംസ്ഥാനങ്ങളിലും വിട്ട് വീഴ്ച ചെയ്തിട്ടുണ്ട്.   ഡൽഹിയിൽ ജനങ്ങൾ ബി ജെ പി  ഇതര വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ വിജയിപ്പിക്കുകയായിരുന്നു.   അതിനാൽ കുറെ കോൺഗ്രസ് വോട്ടുകളും എ എ പി ക്ക് പോയി. കേരള സർക്കാറുമായി പ്രളയം, പൗരത്വ ബില്ലിനെതിരിലുള്ള സമരം എന്നിവയിൽ കോൺഗ്രസും യു ഡി എഫും  യോജിച്ചു.  പക്ഷേ ഞങ്ങൾ യോഗത്തിൽ പങ്കെടുത്തതോടോപ്പം സി പി എം  ഏകപക്ഷീയമായി തീരുമാനങ്ങളെടുത്തു .   

തുടർന്ന് ഞങ്ങളുടെ എല്ലാ എം പി  മാരുടെയും ഡി.സി.സി കമ്മിറ്റികളുടെയും നേതൃത്വത്തിൽ ആയിരക്കണക്കിന്  കിലോ മീറ്ററുകൾ ലോംഗ് മാർച്ചുകൾ സംഘടിപ്പിച്ചു.  ഇപ്പോഴും സമരം തുടരുന്നു.  കോടതി വിധി എന്തായാലും കോൺഗ്രസ് മതത്തിന്റെ പേരിലുള്ള പൗരത്വ നിയമത്തിനെതിരാണ്.   60 കൊല്ലം കോൺഗ്രസ് ഭരിച്ചപ്പോൾ ഉണ്ടാവാത്ത വിഷയമാണ് നോട്ട് നിരോധനവും, പൗരത്വബില്ലും, മുത്തലാക്ക് വിഷയവും എല്ലാം.  അടുത്ത തിരെത്തെടുപ്പിന് മുമ്പ് കൂടുതൽ സംസ്ഥാനങ്ങളിൽ ബി ജെ പി  വിരുദ്ധ സഖ്യങ്ങൾ രൂപപ്പെടും.   

UAPA ചുമത്തിയ പാവങ്ങളുടെ വീടുകൾ പല എതിർപ്പ് അവഗണിച്ച് ഞാൻ സന്ദർശനം നടത്തി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു.  തിരിച്ച് പോകുന്ന പ്രവാസികൾക്ക് കഴിയുന്നത്ര സഹായം നൽകാൻ ശ്രമിക്കും.  കേരളമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞപോലെ നടപ്പില്ലാത്തകാര്യങ്ങൾ ഞങ്ങൾ പറയില്ല. ഞങ്ങൾ പറഞ്ഞത് നടപ്പിലാക്കും.  നടപ്പിലാക്കുന്നതേ പറയു.  പിണറായി വിജയൻ പറഞ്ഞ 6 മാസത്തെ ശമ്പളം വെറും തട്ടിപ്പായിരുന്നു.   NORKA ഡിപ്പാർട്ട്മെന്റും പ്രവാസി ക്ഷേമനിധിയും രൂപീകരിച്ച് നടപ്പിലാക്കിയത് UDF ആയിരുന്നു.  അതിൽ നിന്നും അല്പം പോലും മുന്നോട്ട് പോയിട്ടില്ല.  കാലാനുസ്രതമായ മാറ്റങ്ങൾ മാത്രം.

ഒരു കാലത്ത് യാത്രാപ്രശ്നങ്ങൾ  ആയിരുന്നു വലുത്.   ഇന്ന് കേരളത്തിൽ 4 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.  പ്രവാസികളുടെ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ പ്രവാസി കമ്മീഷനെ വെച്ചത് ഞാൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴാണ്.  EVM കള്ളത്തരങ്ങൾ തിരഞ്ഞെടുത്ത ചിലയിടങ്ങളിൽ നടന്നിട്ടുണ്ട്.   പക്ഷേ അത്  വ്യക്തമായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.   അതിലെ കള്ളത്തര സാദ്ധ്യതകൾ    തെളിയിക്കാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നുണ്ട്.  കഴിഞ്ഞ തിരെത്തെടുപിൻ മുമ്പ്  പുൽവാമ ആക്രമം ഉണ്ടായിരുന്നില്ലെങ്കിൽ ചിത്രം വേറൊന്നാകുമായിരുന്നു.  പ്രവാസികളുടെ വിഷയങ്ങളിൽ ചുവപ്പ് നാട ഒഴിവാക്കാൻ ഓൺ ലൈൻ ലൂടെ കൂടുതൽ കാര്യങ്ങൾ ഏർപ്പെടുത്താൻ സമ്മർദ്ദം ചെലുത്തും.   ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ  മുനീർ അദ്ധ്യക്ഷം വഹിച്ചു. 

സാകിർ ഹുസൈൻ എടവണ്ണ, അബ്ദുൽ  മജീദ് നഹ,  എ.പി. കുഞ്ഞാലി ഹാജി, എന്നിവർ സംബന്ധിച്ചു.  ജനറൽ സെക്രട്ടറി മാമദ് പൊന്നാനി സ്വാഗതവും നാഷണൽ കമ്മിറ്റി സിക്രട്ടറി നാസിമുദീൻ മണനാക്ക് നന്ദിയും പറഞ്ഞു.



--


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !