അബുദാബി: 2019 ലെ മൂന്നാം പാദത്തില്‍ യുഎഇയിലെ ബാങ്കുകള്‍ 930 ജീവനക്കാരെ പിരിച്ചുവിട്ടതായി കണക്കുകള്‍ പുറത്ത് . 49 ശാഖകളാണ് ഇക്കാലയളവില്‍ വിവിധ ബാങ്കുകള്‍ അടച്ചുപൂട്ടിയത്. ബാങ്കുകളുടെ ലയനവും ചെലവ് ചുരുക്കല്‍ നയങ്ങളുമാണ് ജീവനക്കാരുടെയും ശാഖകളുടെയും എണ്ണം കുറയാന്‍ കാരണം.
2019ലെ രണ്ടാം പാദത്തില്‍ ആകെ 36,448 ബാങ്ക് ജീവനക്കാരുണ്ടായിരുന്ന സ്ഥാനത്ത് മൂന്നാം പാദത്തിലെ കണക്കുകള്‍ പ്രകാരം 35,518 പേരായി ജീവനക്കാരുടെ എണ്ണം കുറഞ്ഞു. യുഎഇ കേന്ദ്രബാങ്ക് പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത് .
ജൂണ്‍ മാസത്തില്‍ ആകെ 713 ബാങ്ക് ശാഖകളുണ്ടായിരുന്ന സ്ഥാനത്ത് സെപ്‍തംബറില്‍ 664 ശാഖകളായി കുറഞ്ഞു. രണ്ട് ബാങ്കുകള്‍ 2019 ല്‍ ലയിച്ചതോടെ രാജ്യത്തെ ആകെ കൊമേഴ്സ്യല്‍ ബാങ്കുകളുടെ എണ്ണം 59 ആയി. ഇവയില്‍ 38 എണ്ണം വിദേശ ബാങ്കുകളാണ്.
കഴിഞ്ഞ വര്‍ഷം മേയിലാണ് അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, യൂണിയന്‍ നാഷണല്‍ ബാങ്കുമായി ലയിക്കുകയും ഈ സ്ഥാപനം അല്‍ ഹിലാല്‍ ബാങ്കിനെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. സാമ്ബത്തിക മാന്ദ്യത്തിന്റെ ഭാഗമായി ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നിരവധി ബാങ്കുകള്‍ നൂറുകണക്കിന് തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !