കേന്ദ്ര സർക്കാർ കൊണ്ട് വന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി സമരം നടത്തുന്നവർക്കെതിരെ കേരള പോലീസ് അന്യായമായി ക്രിമിനൽ കേസ് എടുത്തിരിക്കുകയാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ചില സ്ഥലങ്ങളിൽ ഇത്തരം പ്രധിഷേധ പരിപാടികൾ പോലീസ് ഇടപെട്ടു നിറുത്തി വെപ്പിക്കുന്നുണ്ടെന്നും എന്നാൽ സംഘ് പരിവാർ സംഘടനാ പ്രവർത്തകർ നടത്തുന്ന വർഗീയ പ്രവർത്തനങ്ങൾക്കെതിരെ യാതൊരു നടപടിയും കേരള പോലീസ് എടുക്കുന്നില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ തീരുമാനിച്ച സി.എ .എ / എൻ.ആർ. സി/ എൻ. പി. ആർ എന്നിവക്കെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്ക് സജീവ പിന്തുണ നൽകണമെന്നും ഇവക്കെതിരെ സമരം നടത്തിയവർക്കെതിരെ കേരള പോലീസ് കൈക്കൊണ്ട അന്യായ നടപടികൾ നിയസഭയിൽ ഉന്നയിക്കണമെന്നും സമരക്കാർക്കെതിരെ പോലീസ് കെട്ടിച്ചമച്ച കേസുകൾ പിൻവലിക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും പ്രതിപക്ഷ നേതാവിനോട് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഭാരവാഹികളായ സയ്യിദ് അൻവർ തങ്ങൾ കൽപകഞ്ചേരി, ദിൽഷാദ് കാടാമ്പുഴ, ജാബിർ നാദാപുരം എന്നിവരാണ് നിവേദനം നൽകിയത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !