സൗദി അറേബ്യയുടെ പുതിയ വികസന നയവും 2030 മിഷ്യനിലേക്കുള്ള കുതിപ്പും അതിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പങ്കാളിത്തവും സന്ദർശനത്തിൽ ചർച്ച ചെയ്തു.
മലയാളികളുടെ സേവന മനസ്ഥിതിയും ജീവകാരുണ്യ പ്രവർത്തനത്തിൽ കാണിക്കുന്ന ആത്മാർത്ഥതയും കോൺസുലർ ജനറൽ പ്രത്യേകം എടുത്ത് പറഞ്ഞു. കോൺസുലെറ്റ് ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം രമേശ് ചെന്നിത്തല ചോദിച്ചറിഞ്ഞു
രണ്ട് ദിവസം കൊണ്ട് പാസ്പോർട്ടുകൾ വിതരണത്തിന് തയ്യാറാക്കുന്ന കോൺസുലേറ്റിന്റെ പ്രവർത്തനത്തിൽ രമേശ് ചെന്നിത്തല അഭിനന്ദിച്ചു. കൂടാതെ ഹജ്ജ് കോണ്സുലറായും കോൺസുലർ ജനറലായും ഒൻപതോളം ഹജ്ജ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നൂർ മുഹമ്മദ് ഷെയ്ക്കിനെ പ്രത്യേകം
അഭിനന്ദിച്ചു. രമേശ് ചെന്നിത്തലയുടെ മണിപ്പൂർ സംസ്ഥാനത്തെ കുറിച്ചുള്ള ആഴത്തിലുള്ള അറിവിനെ കോൺസുലർ ജനറൽ ശ്ലാഖിച്ചു.
രമേശ് ചെന്നിത്തലയുടെ കൂടെ പത്നി അനിത , ഓ ഐ സി സി പ്രസിഡണ്ട് കെ ടി എ മുനീർ, ജനറൽ സിക്രട്ടറിമാരായ സാക്കിർ ഹുസൈൻ എടവണ്ണ, മാമതു പൊന്നാനി, കെ പി സി സി ഐ ടി സെൽ മിഡിൽ ഈസ്റ്റ് കൺവീനർ ഇഖ്ബാൽ പൊകുന്നു, ആലപ്പുഴ ഡി സി സി സിക്രട്ടറി സാദിഖ് ആലപ്പുഴ, സിറാജ് കൊച്ചിൻ എന്നിവർ ഉണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !