ജിദ്ദ മുണ്ടക്കുളം പ്രവാസി കൂട്ടായ്മ ആറാം വാർഷികം ആഘോഷിച്ചു

0

ജിദ്ദ: ജിദ്ദയിയിലെ മുണ്ടക്കുളത്തുകാരുടെ  കൂട്ടായ്മയായ  ജിദ്ദ മുണ്ടക്കുളം  പ്രവാസി കൂട്ടായ്മ വൈവ്യധ്യമാർന്ന  കലാ കായിക പരിപാടികളോട് കൂടി അതിന്റെ ആറാം വാർഷികം ആഘോഷിച്ചു. പ്രദേശത്തെ  ജീവ കാരുണ്യ വിദ്യാഭ്യാസ മേഖലകളിൽ  സജീവ സാനിധ്യമായി  പ്രവർത്തിക്കുന്ന  മുണ്ടക്കുളം ജിദ്ദ പ്രവാസി കൂട്ടായ്യ്മ  ഇതിനകം തന്നെ  ലക്ഷ കണക്കിന് രൂപയാണ്  നാട്ടിലെ നിർധരായ കുടുംബത്തിന് സാമ്പത്തിക സഹായമായി  നൽകിയത്.

വ്യാഭ്യസ രംഗത്ത്  കൂടുതൽ ശ്രദ്ധ ചെലുത്തുന്ന   കൂട്ടായ്മ  നിർധരരായ വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് മുന്നേറാൻ  സാമ്പത്തിക സഹായയും, അവശത അനുഭവിക്കുന്ന പ്രവാസികൾക്ക്  സാമ്പത്തിക സഹായം എന്നിവ നൽകി വരുന്നു. 

ജിദ്ദ വാദി മുറയ്യ അൽ ഫർസാൻ വില്ലയിൽ നടന്ന വാർഷിക പരിപാടി  ടി.മുഹമ്മദ്‌ സംസാരം പറമ്പ് ഉത്ഘാടനം ചെയ്തു. പ്രവാസികളും, സാമൂഹ്യ ജീവിതവും എന്ന വിഷയത്തിൽ നാസർ വെളിയൻകോട് മുഖ്യ പ്രഭാഷണം നടത്തി.  വിവിധ  പ്രാദേശിക കൂട്ടായ്മകളെ  പ്രതിനിധീകരിച്ചു  എം.കെ നൗഷാദ് വാഴയൂർ, അബ്ദുൽ റഹ്മാൻ അയക്കോടൻ, ഫിറോസ് പരതക്കാട്, റഹ്മത്ത് അലി എരഞ്ഞിക്കൽ, സന്തോഷ് കാളിക്കാവ്, ലത്തീഫ് പൊന്നാട്, റഷീദ് വാഴക്കാട്, ഓടയിൽ കുഞ്ഞാലൻ കുട്ടി, സിദ്ധീഖ് പുതിയത്ത്, ഇബ്രാഹിം മോയങ്ങാടൻ, അലവി കുട്ടി സി.എ, രവി മുണ്ടക്കുളം കോമ്മുകുട്ടി മോയങ്ങാടൻ മഹമൂദ് അയക്കോടൻ അബ്ദുറഹിമാൻ ചെറുശ്ശേരി  തുടങ്ങിയവർ പ്രസംഗിച്ചു. സി. എ മുഹമ്മദ്‌ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പ്രവാസം മൂന്ന് പതിറ്റാണ്ട് പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു.
  
തുടർന്ന് നടന്ന  ഗ്രാമീണ കലാ വിരുണിന്നും, ഇശൽ സദ്യക്കും  എ കെ മുജീബ് ഓടയിൽ, കെ.കെ,സലീം  ടി കെ ശിഹാബ് എം എം അബ്ദുറഹിമാൻ  തുടങ്ങിയവർ നേതൃത്വം നൽകി. മുണ്ടക്കുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ്  അബ്ബാസ് അയക്കോടൻ അധ്യക്ഷത വഹിച്ച ചടങ്ങിന്  ഇസ്മായിൽ മുണ്ടക്കുളം  സ്വാഗതവും, പാണാളി ഇബ്രാഹിം നന്ദിയും പറഞ്ഞു


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !