ഇന്ത്യൻ സോഷ്യൽ ഫോറം നിശാസംഗമം സംഘടിപ്പിച്ചു

0

ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം ഷറഫിയ ബ്ലോക്ക് നിശാസംഗമം സംഘടിപ്പിച്ചു. ദിവസത്തിന്റെ ഏറിയ പങ്കും ജോലിയിൽ ഏർപ്പെട്ടിട്ടുള്ള ഷറഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളായ  പ്രവാസികൾക്ക് വേണ്ടിയാണ് സംഗമം സംഘടിപ്പിച്ചത്. 

ഇവരിൽ അധിക പേരും വ്യാപാര സ്ഥാപനങ്ങളിലും മറ്റും ജോലിചെയ്യുന്നവരാണ്. രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് വേണ്ട രീതിയിൽ മനസ്സിലാക്കാൻ ഇവർക്ക് സാധിക്കാറില്ല.അർദ്ധ രാത്രി വരെ നീളുന്ന  ജോലികാരണം  ഷറഫിയയിലും ജിദ്ദയിലെ മറ്റു പരിസര പ്രദേശങ്ങളിലും നടക്കുന്ന കലാ - സാസ്കാരിക പരിപാടികളിലൊന്നും ഭാഗമാവാൻ കഴിയാറില്ല. പൗരത്വ വിഷയത്തെ കുറിച്ചും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും സംഗമം ചർച്ച ചെയ്തു.  ഇത്തരത്തിൽ വൈകി ജോലി അവസാനിക്കുന്നവർക്കു വേണ്ടി  ആരോഗ്യ - മാനസികോല്ലാസ പരിപാടികൾ സംഘടിപ്പിക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം തീരുമാനിച്ചു.  നിരവധി പേർ സംഗമത്തിൽ പങ്കാളികളായി.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂർ, സ്റ്റേറ്റ് കമ്മറ്റി അംഗം ഹസ്സൻ മങ്കട എന്നിവർ സംസാരിച്ചു.


ബ്ലോക്ക് പ്രസിഡന്റ് യാഹുട്ടി തിരുവേഗപ്പുറ, സെക്രട്ടറി ജെംഷീദ് ചുങ്കത്തറ, ബ്ലോക്ക് കമ്മറ്റി അംഗം ഷറഫുദ്ധീൻ പപ്പടപടി ഹിജാസ് ബ്രാഞ്ച് സെക്രട്ടറി റഫീഖ് മക്കരപ്പറമ്പ്, ശബാബ് ബ്രാഞ്ച് പ്രസിഡന്റ് ഹസ്സൈനാർ മാരായമംഗലം, കന്തറ ബ്രാഞ്ച് പ്രസിഡന്റ് ഷഫീഖ് മുണ്ടേരി തുടങ്ങിയവർ  പരിപാടിക്ക് നേതൃത്വം നൽകി.




ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !