ദേവനന്ദയുടെ മരണത്തിൽ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പേരുടെ മൊഴി പോലീസ് എടുക്കും. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക. ശാസ്ത്രീയമായ തെളിവെടുപ്പ് നടത്താനും പോലീസ് ആലോചിക്കുന്നുണ്ട്.
ദേവനന്ദയുടെ അച്ഛന്റെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും. പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ദുരൂഹതകളൊന്നുമില്ലെങ്കിലും അന്വേഷണവുമായി പോകാനാണ് പോലീസ് തീരുമാനം. ദേവനന്ദയുടെ മൃതദേഹം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പിൽ സംസ്‌കരിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായാത്. ഇരുപതിലധികം മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ വീടിന് സമീപത്തെ ഇത്തിക്കര ആറ്റിൽ വെള്ളിയാഴ്ച രാവിലെ ഏഴേ മുക്കാലോടെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക നിഗമനം. ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്താനായിട്ടില്ല
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !