ഫെയ്‌സ്ബുക്ക് ലൈവിലൂടെ വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ ശ്രീജിത്തിന് പിന്തുണയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ രംഗത്ത്. പൊലീസിന്റെ നടപടി ഏകപക്ഷീയമാണ്.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തില്‍ ആയിരക്കണക്കിന് ജിഹാദികളും ഇടതുപക്ഷ-കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ അവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും പൊലീസ് എടുത്തിട്ടില്ല.
എന്നാലിപ്പോള്‍ അട്ടപ്പാടിയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഡല്‍ഹി കലാപത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അയാളെ അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് കേരള പൊലീസ് ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത് ഏകപക്ഷീയമായ നടപടിയാണ്. കഴിഞ്ഞ 48 മണിക്കൂറായി ശ്രീജിത്തിന്റെ അറസ്റ്റ് ആഘോഷിക്കുകയാണ് കേരള പൊലീസെന്നും ഇതൊന്നും അനുവദിച്ചു തരാനാവില്ലെന്നും സുരന്ദ്രന്‍ പറഞ്ഞു.
നേരത്തെ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായി വി. മുരളീധരനും ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !