മലപ്പുറം നിലമ്ബൂരില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. തിരുവനന്തപുരം തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. കുട്ടികള്‍ ഇപ്പോള്‍ ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തിലാണ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് എരഞ്ഞിമങ്ങാട് ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാരത്ഥികളായ ഷഹീന്‍, അജിന്‍ഷാദ് എന്നിവരെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
എന്നും സൈക്കളില്‍ സ്കൂളില്‍ പോകുന്ന ഷഹീന്‍ ഇന്നലെ സൈക്കിളില്‍ പോകാതെ തന്റെ പിതാവിന്റെ കൈയില്‍ നിന്നും ബസ്കൂലി വാങ്ങിയാണ് പോയതെന്ന് പിതാവ് വ്യക്തമാക്കിയിരുന്നു. വൈകുംന്നേരം 4.30 തോടെ നിലമ്ബൂര്‍ റെയില്‍വെ സ്റ്റേഷനില്‍ രണ്ടു കുട്ടികളെയും കണ്ടിരുന്നതായി സമീപവാസികളും പറഞ്ഞു.
മാതാവ് മറിയുമ്മ വഴക്ക് പറഞ്ഞതില്‍ പ്രതിഷേധിച്ച് 10 ദിവസം മുന്‍പ് വീടുവിട്ടു പോയിരുന്നു. അന്ന് അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും കണ്ടെത്തി തിരിച്ചു കൊണ്ടുവരികയായിരുന്നു. ഇരുവരും ഒരേ ക്ലാസിലാണ് പഠിക്കുന്നത്. അടുത്ത സുഹൃത്തുക്കളുമാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !