എടയൂർ : എടയൂർ ദിശ എഡ്യുക്കേഷൻ ആൻഡ് കരിയർ വിംഗ് ന്റെ നേതൃത്വത്തിൽ ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി "എങ്ങിനെ പരീക്ഷകളെ നേരിടാം" എന്ന വിഷയത്തിൽ എക്സാം ഒറിയന്റേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു. മണ്ണത്തുപറമ്പ് നാനോ ഓഡിറ്റോറിയത്തിൽ വെച്ച് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡോ.കെ. മുഹമ്മദ് അറഫാത്ത് അധ്യക്ഷത വഹിച്ചു. കെ ടി അബ്ദുൽ ഖാദർ, പി.എം. സുരേഷ് മാസ്റ്റർ, കെ.എം. അഷറഫ് ഹാഷിം, കെ. ഷൈജൽ, എൻ. സി. സീദ്ധീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു. സിജി സീനിയർ റിസോഴ്സ് പേഴ്സൺ അഷ്റഫ് എ പി വിദ്യാർത്ഥികളുമായി സംവദിച്ചു. കെ.പി. യൂനുസ് സ്വാഗതവും പി.ടി. മോഹൻ ദാസ് നന്ദിയും പറഞ്ഞു. പ്രദേശത്തെ എസ്.എസ്.എൽ.സി, ഹയർ സെക്കന്ററി വിദ്യാർത്ഥികളും, രക്ഷിതാക്കളും അടങ്ങുന്ന നൂറോളം പേർ പങ്കെടുത്തു. കെ.പി അഷ്റഫ് , ഹബീബ് വാഫി, സി.പി ശാക്കിർ, രാഹുൽ, കെ.ഇ.ടി ഷരീഫ്, കമറുദ്ദീൻ, അബ്ദുസ്സമദ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !