ലോട്ടറി വില വർധന അന്യസംസ്ഥാന ലോട്ടറിയെ സഹായിക്കാനുള്ള ഗൂഡ നീക്കമെന്ന് ഉമ്മൻ ചാണ്ടി

0

സംസ്ഥാനത്ത് വിൽക്കുന്ന ആറ് ലോട്ടറികളുടെയും വില 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർത്തിയത് രണ്ടര ലക്ഷത്തോളം പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരുന്ന നടപടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വില കൂടുന്നതോടെ വിൽപ്പന കുറയുകയും അന്ധർ, ബധിരർ, നിത്യരോഗികൾ, മറ്റൊരു ജോലിയും ചെയ്യാൻ കഴിയാത്തവർ തുടങ്ങിയ രണ്ടര ലക്ഷത്തോളം പേരുടെ ജീവിതം ഇരുളടയുകയും ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു

അന്യസംസ്ഥാന ലോട്ടറിയെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ഗൂഢ അജൻഡയാണ് ഇതിന് പിന്നിൽ. ജി എസ് ടി ഏകീകരിക്കുകയും അന്യ സംസ്ഥാന ലോട്ടറിക്ക് കേരളത്തിലേക്ക് കടന്നുവരാൻ സഹായകരമായ രീതിയിലുള്ള ഹൈക്കോടതി വിധി ഉണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിൽ വർധന മൂലം ഇപ്പോഴേ പ്രതിസന്ധിയിലായ കേരളാ ലോട്ടറിയെ വിഴുങ്ങാൻ ഭീമാകാരത്തോടെ അന്യ സംസ്ഥാന ലോട്ടറി തയ്യാറായി നിൽക്കുകയാണ്. ഇതിനധികം നാളുകളില്ല.

ഇടത് സർക്കാരിന്റെ ചരിത്രം പരിശോധിച്ചാൽ അന്യസംസ്ഥാന ലോട്ടറിയുമായുള്ള അവരുടെ അഭ്യേദമ്യമായ ബന്ധം തെളിഞ്ഞു കാണാം. മാർട്ടിനെ നിയമപരമായ വഴികളിലൂടെ കൊണ്ടുവരാൻ ബുദ്ധിമുട്ട് ഉള്ളതിനാൽ വളഞ്ഞ വഴി തേടുകയാണ് സർക്കാരെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !