തിരുവനന്തപുരം: പാമ്പുപിടിത്തത്തിനിടെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തന്നെ ഉടൻ വാർഡിലേക്ക് മാറ്റുമെന്ന് വാവ സുരേഷ് ഫെയ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമങ്ങൾ വഴി വരുന്ന വ്യാജ വാർത്തകൾക്കു പിന്നാലെ പോകരുതെന്നും വാർഡിലേക്ക് വന്ന ശേഷം ആരോഗ്യ പുരോഗതികൾ തന്റെ ഫെയ്‌സ്ബുക് പേജിലൂടെ അറിയിക്കുമെന്നും സുരേഷ് അറിയിച്ചു. പത്തനാപുരത്തു വച്ചു വ്യാഴാഴ്ചയാണ് വാവ സുരേഷിനു പാമ്പുകടിയേറ്റത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !