സിപിഎം മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ അത്യാസന്ന നിലയിലാണെന്ന് വ്യാജവാർത്ത പ്രചരിപ്പിച്ച് യൂട്യൂബ് ചാനൽ. വി എസ് അത്യാസന്ന നിലയിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും ആരോഗ്യ നില മോശമായതിനാൽ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെന്നുമാണ് എം ഫ്‌ളിന്റ് മീഡി എന്ന യൂട്യൂബ് ചാനൽ വാർത്ത നൽകിയത്.
വി എസ് ജീവൻ നിലനിർത്തുന്നത് മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണെന്നും വാർത്തയിൽ പറഞ്ഞിരുന്നു. വി എസുമായി അടുത്ത ബന്ധപ്പെട്ടവർ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയിട്ടും എംഫ്‌ളിന്റ് മീഡിയ വാർത്ത പിൻവലിക്കാൻ തയ്യാറായിട്ടില്ല
വ്യാജവാർത്തക്കെതിരെ ഡിജിപിക്ക് പരാതി നൽകുമെന്ന് വി എസിന്റെ പേഴ്‌സണൽ സെക്രട്ടറി വ്യക്തമാക്കി. മുൻ പ്രൈവറ്റ് സെക്രട്ടറി എ സുരേഷും വാർത്തക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. താൻ ഇന്നലെ കൂടി അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നുവെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരുന്നു
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !