കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയാണ് പ്രഖ്യാപനം നടത്തിയത്. പി എസ് ശ്രീധരൻ പിള്ള മിസോറാം ഗവർണറായി പോയ ശേഷം കഴിഞ്ഞ ഏതാനും മാസങ്ങളായി സംസ്ഥാനത്ത് ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു
എ ബി വി പിയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച കെ സുരേന്ദ്രൻ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് എന്ന നിലയിലാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. യുവമോർച്ചയിൽ നിന്നും ബിജെപിയിലേക്കെത്തിയ സുരേന്ദ്രൻ പാർട്ടി ജനറൽ സെക്രട്ടറിയായി നിലവിൽ പ്രവർത്തിച്ചു വരെയാണ് സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്.
ലോക്‌സഭയിലേക്ക് കാസർകോട് മണ്ഡലത്തിൽ നിന്നും രണ്ട് തവണയും നിയമസഭയിൽ മഞ്ചേശ്വരത്ത് നിന്ന് രണ്ടതവണയും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്നും മത്സരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !