ജി ജി ഐ ടാലെന്റ് ലാബ് റിപ്പോര്‍ട്ടിംഗ്: അര്‍പണയും സ്‌നേഹയും വിജയികള്‍
by:
മൻസൂർ എടക്കര
February 05, 2020
0
ജിദ്ദ: ഗുഡ്‌വില്‍ ഗ്ലോബല്‍ ഇനിഷ്യേറ്റീവ് (ജിജിഐ) സംഘടിപ്പിച്ച ടാലെന്റ് ലാബ് 2019 ശില്‍പശാലയുടെ ഭാഗമായി നടത്തിയ വാര്‍ത്താറിപ്പോര്‍ട്ടിംഗ് മത്സരത്തില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ അര്‍പണ മെലാനിയും സ്‌നേഹ സാറയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
അല്‍ഫലാഹ് ദല്‍ഹി പബ്ലിക് സ്‌കൂളിലെ ആയിഷ അഹമദും മറിയം സയ്യിദ് ഖ്വാജയും മൂന്നാം സ്ഥാനം പങ്കിട്ടു. യാമ്പു റദ് വ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ആര്‍. സായി ശക്തി പ്രോത്സാഹന സമ്മാനത്തിന് അര്‍ഹയായി.
സൗദി പശ്ചിമ പ്രവിശ്യയിലെ ജിദ്ദ, യാമ്പു, റാബിഗ്, ഖമീസ് മുഷൈത്ത് എന്നിവിടങ്ങളിലെ ഒരു ഡസനോളം ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ 15,000 ത്തിലേറെ ഇന്ത്യന്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റമ്പതിലേറെ പ്രതിഭാസമ്പന്നരായ വിദ്യാര്‍ഥികള്‍ക്കാണ് ഇക്കഴിഞ്ഞ നവമ്പര്‍ 23 ന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ശില്‍പശാല സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് ഇഖ്‌റഅ് ചാനല്‍ ആസ്ഥാനത്തേക്ക് നടത്തിയ പഠനയാത്രയെസംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ 14 വിദ്യാര്‍ഥികള്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ചതായി ജൂറി വിലയിരുത്തി. 38 പേര്‍ ശരാശരിയിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രചനാ പാടവം തെളിയിച്ചവരില്‍ ബഹുഭൂരിഭാഗവും പെണ്‍കുട്ടികളാണ്.
സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാംനാരായണ്‍ അയ്യരുടെ നേതൃത്വത്തിലുള്ള ജൂറിയില്‍ മുതിര്‍ന്ന അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഡെനിസ് ഡാന്‍ചിക്, സൗദി ഗസറ്റ് എഡിറ്റര്‍ ഖാലിദ് അഫ്താബ് എന്നിവര്‍ അംഗങ്ങളായിരുന്നു. മത്സര വിജയികളെ ആദരിക്കുന്ന ചടങ്ങ് ഫെബ്രുവരി പതിനാറിന് നടക്കുമെന്ന് ജിജിഐ ഭാരവാഹികള്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ്ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
* Please Don't Spam Here. All the Comments are Reviewed by Admin.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !