ഒടുവില്‍ വഴങ്ങി മുഖ്യമന്ത്രി: യു.എ.പി.എ കേസ് സംസ്ഥാനത്തെ തിരികെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചു

0



തിരുവനന്തപുരം: എന്‍.ഐ.എ ഏറ്റെടുത്ത പന്തീരാങ്കാവ് യു.എ.പി.എ കേസ് സംസ്ഥാനത്തെ തിരികെ ഏല്‍പ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനെതിരെ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് കേസ് സംസ്ഥാനത്തിന് തിരികെ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യം വരുന്നത്. പ്രതിപക്ഷ വികാരം മാനിച്ചാണ് നടപടിയെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയോടെ കേസ് തിരികെ സംസ്ഥാനത്തിന് ഏല്‍പ്പിക്കുന്നതിന് നിയമമമുണ്ടെനും അമിത്ഷായെ സമീപിച്ച്‌ ഈ അനുമതി വാങ്ങണമെന്നും പ്രതിപക്ഷം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് സര്‍ക്കാര്‍ തയ്യാറാകില്ല എന്നാണ് തുടക്കത്തില്‍ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിരുന്നത്.പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു.

കേന്ദ്രം കേസ് സ്വമേധയാ ഏറ്റെടുത്തതാണെന്നും എന്‍.ഐ.എ ഏറ്റെടുത്തതിന് നിയമപരമായ പിന്‍ബലമുണ്ടെനും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സര്‍ക്കാര്‍ പരിശോധിക്കും മുന്‍പ് എന്‍.ഐ.എ കേസ് ഏറ്റെടുക്കുകയായിരുന്നുവെന്നും എന്‍ഐഎ അന്വേഷണത്തിന് നിര്‍ദേശിച്ചത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !