മധുരിക്കും ഓർമ്മകളുടെ ഗൃഹാതുരത്വവുമായി മലപ്പുറം ജി എം എച്ച് സഹപാഠികൾ ഒത്തുകൂടി

0

മൻസൂർ എടക്കര

മലപ്പുറം: മധുരിക്കും ഓർമ്മകളുടെ ഗൃഹാതുരത്വവുമായി  ജി എം എച്ച് എസ്‌ മലപ്പുറം 1982-83 എസ്‌ എസ്‌ എൽ സി ബാച്ചിലെ സഹപാഠികൾ ഒത്തുകൂടി.

ഒത്തുചേരലിന്റെ ആശ്ചര്യവും അമ്പരപ്പും ആഹ്ളാദ വായ്പുമൊക്കെയായി വിദ്യപകർന്ന വിദ്യാലയത്തിലെ മറക്കാനാകാത്ത ഓർമ്മകൾ അവർ പങ്കുവച്ചു. ചെറുസംഘങ്ങളായി പിരിഞ്ഞും, സെൽഫിയെടുത്തും,  ക്ലാസ് മുറികളില്‍ ഇരുന്നും വീണ്ടുമൊരിയ്ക്കൽ കൂടി അവർ പിരിഞ്ഞു പോയ പൂർവ്വകാലത്തെ പുനർജനിപ്പിച്ചു. 

മൺമറഞ്ഞ അദ്ധ്യാപകർക്കും സഹപാഠികൾക്കും സ്മരണാഞജലികൾ അർപ്പിച്ചുകൊണ്ടായിരുന്നു സംഗമം ആരംഭിച്ചത്‌. 37 വർഷത്തിനു ശേഷമുള്ള സഹപാഠികളുടെ ഒത്തുചേരൽ കഴിഞ്ഞ കാലത്തെ ഓർമ്മകളിലേക്കുള്ള തിരിച്ചുപോക്കായിരുന്നു.

യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു. നൗഷാദ്‌ കളപ്പാടൻ ( കാലിക്കറ്റ്‌ എയർപ്പോർട്ട്‌ അതോറിറ്റി ഉപദേശക സമിതിയംഗം ) ഉത്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച്‌ ഇന്റർ നാഷണൽ ഗോൾകീപ്പർ തമ്പി ബഷീറിനെ ഇബ്രാഹിം മാസ്റ്റർ പൊന്നാട അണിയിച്ച്‌ ആദരിച്ചു.

നൗഷാദ്‌ കളപ്പാടൻ " മീറ്റ്‌ ടുഗതർ 2020 " സ്നേഹോപഹാരം ജാനകി ടീച്ചറിൽ നിന്നും ഏറ്റുവാങ്ങി.അദ്ധ്യാപകരായ ഇബ്രാഹിം മാസ്റ്റർ, ജാനകി ടീച്ചർ, പാർവ്വതി ടീച്ചർ, ജമീല ടീച്ചർ എന്നിവർ വിദ്ധ്യാർത്ഥികളുമായി  സ്കൂൾ പഠനകാല സ്മരണകൾ അയവിറക്കി. 

അദ്ധ്യാപകർക്കുള്ള സ്നേഹോപഹാരം ടി സുബ്രമണ്യൻ ,പി കെ ഷൗക്കത്ത്‌ , പി ടി അഷ്‌റഫ്‌, എ പി സൈതലവി എന്നിവർ നൽകി. 
ചടങ്ങിൽ മുഹമ്മദ്‌ നജീബ്‌ മേൽമുറി, കെ ടി സിദ്ദീഖ്‌, പി ടി അഷ്‌റഫ്‌ , തമ്പി ബഷീർ എന്നിവർ ആശംസകൾ നേർന്നു.
അദ്ധ്യാപകരെ പി പ്രദീപ്‌ , എ പി നാസർ, എ പി ഷാഹുൽ ഹമീദ്‌ എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.

കെ ജയചന്ദ്രൻ , കെ പ്രദീപ്‌ കുമാർ, എം എസ്‌ രവീന്ദ്രകുമാർ , മജീദ്‌ മച്ചിങ്ങൽ, കുഞ്ഞിമുഹമ്മദ്‌ ഫ്രണ്ട്സ്‌ , എന്നിവർ നേതൃത്വം നൽകി
എം കെ സുനിൽ സ്വാഗതവും, ഉമ്മർക്കോയ നന്ദിയും പറഞ്ഞു.








ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !