ചേർത്തല ഒറ്റപ്പുന്നയിൽ ജേഷ്ഠന്റെ കുത്തേറ്റ് അനിയൻ മരിച്ചു. പട്ടണക്കാട് സ്വദേശി 45കാരൻ ശിവനാണ് മരിച്ചത്. സഹോദരൻ ബാബുവാണ് ശിവനെ കുത്തിയത്. സംഭവത്തിന് ശേഷം ബാബു ഒളിവിൽ പോയി. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പ്രതി ബാബുവിനായി പോലീസ് തെരച്ചിൽ തുടങ്ങി.
ഒറ്റപ്പുന്ന റെയിൽവേ ക്രോസിന് സമീപത്ത് വെച്ചുണ്ടായ സംഘർഷത്തിനിടെയാണ് ശിവന് കുത്തേറ്റത്. ഉടനെ താലൂക്ക് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് സഹോദരങ്ങളുമായി ചേർന്ന് ഇവിടെ ഹോട്ടൽ നടത്തി വരികയായിരുന്നു ശിവൻ. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !